ഇത് ഒരു സംഭവ കഥയാണ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ UshusTech ജീവിതകാലത്തു സംഭവിച്ചത്. ഇതിലൂടെ ആരെയും തേജോവധം ചെയ്യാനോ സ്വഭാവഹത്യ നടത്താനോ ഒട്ടും തന്നെ ഉദ്ദേശ്ശിച്ചിട്ടില്ല എന്നു ഞാന്‍ ആദ്യം തന്നെ പറഞ്ഞിരിക്കുന്നു.
ഈ കഥയിലെ നായകനെ ഞാന്‍ ഔതക്കുട്ടി എന്നു വിളിക്കുന്നു(I know, its a poor choice for name). ആരായിരിക്കും ഈഔതക്കുട്ടി? ആ ജോലി നിങ്ങള്‍ക്കു വിടുന്നു.
ഒരു ശനിയാഴ്ച ദിവസം ഞാന്‍ ഔതക്കുട്ടിയുമായി തിരുവനന്തപുരം city-യില്‍ ഷോപ്പിങിനു പോയി തിരിച്ചു പോങ്ങമ്മൂടിനു വരുന്ന വഴിയാണ്. ഞാന്‍ bike ഓടിക്കുന്നു. ഔതക്കുട്ടി കുറെ cover-കള്‍ ഒക്കെ പിടിച്ചു കൊണ്ടു പുറകിലിരിക്കുന്നു. ഞങ്ങള്‍ സ്റ്റാച്ച്യുവിനു തൊട്ടു മുമ്പുള്ള സിഗ്നലിന്റെ അടുത്തെത്തി. അപ്പോള്‍ അവിടെ red signal ആയിരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ red മാറി green ആയിക്കൊണ്ടിരിക്കുന്ന ഭാഗമായിരുന്നു. മാത്രവുമല്ല, വലതു വശത്തെ റോഡില്‍ നിന്നും അപ്പോള്‍ വണ്ടികളൊന്നും തന്നെ വരുന്നുണ്ടായിരുന്നില്ല. Break ഇടുക... gear മാറുക...തുടങ്ങിയ കഷ്ടപ്പാടുകള്‍ മനസ്സിലോര്ത്തപ്പോള് ഏതൊരു സാധാരണ 2 wheeler യാത്രക്കാരനും ചെയ്യുന്നതു തന്നെ ഞാനും ചെയ്തു. വണ്ടി നേരേ അങ്ങു ഓടിച്ചു പോയി.
പെട്ടെന്നാണു right side-ലെ റോഡില്‍ നിന്നും ഒരാള്‍ പാഞ്ഞു വന്നു വളവെടുത്തു main road-ലേക്കു കയറിയത്. എനിക്കു ചെറുതായി ഒന്നു break ഇടേണ്ടി വന്നു. കാര്യം നമ്മള് signal തെറ്റിച്ചു വരുന്നതാണെങ്കിലും ഇത്തരം കാര്യങ്ങള്‍ ഒക്കെ ഒന്നു നോക്കീം കണ്ടും ഒക്കെ വേണ്ടേ ചെയ്യാന്‍? ആ നീരസത്തില്‍ ഞാന്‍ അയാളെ ഒന്നു നോക്കി. അത്യാവശ്യം നല്ല size ഒക്കെയുള്ള(അങ്ങനെയുള്ളവരെ എനിക്കു ബഹുമാനമാണ്) ആളായിരുന്നതിനാല്‍ ഞാന്‍ ഒന്നും പറയാന്‍ പോകാതെ വണ്ടിയോടിക്കുന്ന പരിപാടിയില്‍ concentrate ചെയ്തു.
ടാ....................................
പെട്ടെന്നാണു പുറകില്‍ നിന്നും ഇടിനാദം പോലെ ഒരു ശബ്ദം കേട്ടത്. ഞാന്‍ ഞെട്ടിപ്പോയി. Rear view mirror-ല്‍ക്കൂടി ഔതക്കുട്ടിയുടെ ദേഷ്യം കൊണ്ടു വിറക്കുന്ന മുഖം ഞാന്‍ കണ്ടു. ഔതക്കുട്ടിയുടെ ഇങ്ങനെ ഒരു മുഖം ഞാന്‍ ഇതു വരെ കണ്ടിട്ടില്ലയിരുന്നു. അവന് ഷര്‍ട്ടിന്റെ കൈ തെറുത്തു കേറ്റി ഇപ്പോള്‍ അടിക്കും എന്ന രീതിയില്‍ ഇരിക്കുകയാണ്. എനിക്കവനോട് ആദരവു തോന്നി. എന്നെക്കൊണ്ടു സാധിക്കാത്തത് അവനു സാധിച്ചിരിക്കുന്നു.ഔതക്കുട്ടിയുടെ വിളികേട്ട് അയാള്‍ തിരിഞ്ഞു നോക്കി(പക്ഷേ അയാള്‍ ഞെട്ടിയ ലക്ഷണം ഒന്നും കണ്ടില്ല). Slow ചെയ്തു പുള്ളി bike ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്നു. രംഗം അല്‍പ്പം പന്തികേടാവുന്നതു പോലെ തോന്നി. എന്നിട്ടു പുള്ളിക്കാരന് "എന്താ?" എന്ന അര്‍ത്ഥത്തില്‍ തലകൊണ്ടു ഒരു ആംഗ്യവിക്ഷേപം. ഒരു സ്ഫോടനാത്മകമായ സ്ഥിതിവിശേഷം നിലനില്‍ക്കുകയാണ്. വണ്ടിയിലായതു കൊണ്ടു ഇറങ്ങി ഓടാനും പറ്റില്ല ഇനി എന്തു ചെയ്യും എന്നൊക്കെ ഞാന്‍ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണു ഔതക്കുട്ടിയുടെ മറുപടി വരുന്നത്.
"അല്ല ചേട്ടാ......മുമ്പോട്ടു പോവ്വല്ലേന്നു ചോദിക്കുകയായിരുന്നു."
ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടിയതു അപ്പോഴാണ്. (അമ്പട ഭയങ്കരാ....) ഔതക്കുട്ടിയുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ടാണോ അതോ ഒരു മാന്യനായതു കൊണ്ടോ എന്തോ പുള്ളിക്കാരന് കലിപ്പിച്ചില്ല. സിഗ്നല്‍ ഉണ്ടായിരുന്നതു കൊണ്ടാണു turn എടുത്തതു എന്നു പറഞ്ഞിട്ടു പുള്ളി statue junction നിന്നു left turn എടുത്തു താഴോട്ടു പോയി.
ഞങ്ങള്‍ സ്റ്റാച്ച്യു ജംഗ്ഷന് കടന്നു.
ഹാ...ഹാ...ഹാ...
ഞാന്‍ ചെറുതായി ഒന്നു അനക്കി നോക്കി. ഇതങ്ങനെ വെറുതേവിടന് ഞാന്‍ ഉദ്ദേശ്ശിച്ചിട്ടില്ലായിരുന്നു.
"എടാ...ലജ്ജയില്ലേ നിനക്ക്? traffic signal നോക്കാതെയാണോ വണ്ടിയോടിക്കുന്നത്?"
"അല്ല, അതിനു നീ എന്തിനാ അയാളോടു ചൂടാവാന്‍ പോയേ?"-ഞാന്‍.
"അതിനു തെറ്റു നിന്റെ ഭാഗത്താണെന്നു ഞാന്‍ അറിഞ്ഞോ? തെറ്റെവിടെ കണ്ടാലും നമ്മള് അതു എതിര്‍ത്തിരിക്കും"
(ഔതക്കുട്ടീ.....നിന്റെ സമൃദ്ധവും വിവിധവുമായ നമ്പരുകളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.)
Wednesday, November 29, 2006
Tuesday, November 28, 2006
Multiple Ex- Ushus reunions across the world
Ex-Ushusians at different part of the world is planning to have get-together on
same date and time. Currently get-togethers are planned in following locations .
- TVM
- BANGALORE
- GERMANY
- JAPAN
- US
From now onwards all comments to this blog will automatically forward to ExUshusALL@yahoogroups.com id. So please let me know if it makes any inconvenience.
Thursday, November 23, 2006
Nostalgia
----------------------------------------------------------------------------
23 November 2006
Ushus is not just an ex-company for me. It is much more than that. I don't know how to express the feeling. Can I say, it is a feeling....... Days at Ushus were entirely different.... Not like MNCs I worked before... I had homely feeling at Ushus.... Great friends.... great Project Managers..... Great Engineers.....
I never felt, was working for a company.... It was like working on something which is our own... that was Ushus...
Those days in Japan..... Weekends..... Anil Kunjunni coming from a long way - just to spend weekends..... How can I forget.....
Most of the days we used to play badminton...... 5.30PM.... some people will be rushing for bus.... but few people, me, Sathish, Shery, Jerin, AKCS etc. were busy carrying badminton rackets and shuttle towards club house......
Is there any way to rewind life to 4.5 years back....?

H . E . L . L . O , X Ushus all
Welcome to x-ushus all blog space, this is that place to share our unforgettable memories at ushus. Please send your gmail ids to anwer.skk@gmail.com, so that I can send you a contributor invitation.
Subscribe to:
Posts (Atom)